കൊച്ചിയില്‍ മാവോയിസ്റ്റ് ആക്രമണം

കൊച്ചി| Last Updated: വ്യാഴം, 29 ജനുവരി 2015 (16:16 IST)
കളമശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. രാവിലെ 8. 30നും 9.30നും ഇടയിലായിരുന്നു ആക്രമണം. ഉദ്യോഗസ്ഥര്‍ പുറത്തുപോയ സമയത്താണ് സംഭവം.

അക്രമികള്‍ ഓഫീസിലെ ഫയലുകള്‍ നശിപ്പിച്ചു. സംഭവ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സാമ്രാജ്യത്വം തുലയട്ടെ എന്നെഴുതിയ പോസ്റ്ററുകളാണു ഭിത്തിയില്‍ പതിച്ചിരിക്കുന്നത്.ആക്രമണത്തെത്തുടര്‍ന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം
ഓഫീസിലെത്തി പരിശോധന നടത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :