മാവോയി‌സ്‌റ്റ് വേട്ട: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ റെയ്‌ഡ് നടത്തി

 മാവോയി‌സ്‌റ്റ് വേട്ട , എറണാകുളം മഹാരാജാസ് കോളജ് , ഹോസ്റ്റലില്‍ റെയ്‌ഡ്
കൊച്ചി| jibin| Last Modified ശനി, 31 ജനുവരി 2015 (19:40 IST)
മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്‌ഡ് നടത്തി. റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ദേശീയപാതയിൽ കളമശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ഇടറോഡിലെ വീടിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസ് വ്യാഴാഴ്ച രാവിലെ മാവോയിസ്റ്റുകൾ ആക്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് കേരളാ സ്റ്റേറ്റ് ഇൻഷുറൻസ് ജീവനക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ജയ്‌സൺ കൂപ്പര്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു.

ഇയാളെ കൂടാതെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ തുഷാർ നിർമൽ സാരഥിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :