മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്; പൊലീസ് സംഘം ഉള്‍വനത്തിലേക്ക്

മാവോവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; പൊലീസ് ഉള്‍ക്കാട്ടിലേക്ക്

maoist , police , attack , മാവോയിസ്റ്റുകള്‍ , മാവോയിസ്റ്റ് , പൊലീസ് , ഇന്റലിജന്‍സ്
കാളികാവ്| സജിത്ത്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2017 (07:54 IST)
മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് സംഘം ഉള്‍ക്കാട്ടിലേക്ക് കയറി. മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നീക്കം. മാവോവാദികള്‍ക്ക് ജനവാസകേന്ദ്രങ്ങളുമായുള്ള ബന്ധം തകര്‍ക്കുക എന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്.

ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാവോവാദികളെ ഉള്‍വനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം പ്രതിരോധിക്കുകയാണ് ലക്ഷ്യം. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് പൊലീസ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. വയനാടന്‍ മേഖലയില്‍ പൊലീസിന്റെ ഈ നീക്കത്തെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ പോലും മാവോവാദികള്‍ക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി ഒരുമണി കഴിഞ്ഞ് മാനന്തവാടിയിലെത്തിയ മാവോവാദിസംഘം എന്തെങ്കിലും ഭക്ഷ്യവസ്തുക്കള്‍ കിട്ടിയാല്‍മതി എന്ന നിലപാടിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാടിന് പ്രത്യേക സേനയായ ക്യൂ ബ്രാഞ്ചും അതിര്‍ത്തിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടിന് പുറമെ സംഘത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരും ഉള്ളതായിട്ടാണ് പുറത്തുവരുന്ന വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :