വിമന്‍ ഇന്‍ സിനിമ കളക്ടീവ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള സംഘടനയോ ?; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

കോഴിക്കോട്, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (18:47 IST)

  Manju warrier , Manju , malayalam cinema , Amma , mohanlal , WCC , വിമന്‍ ഇന്‍ സിനിമ കളക്ടീവ് , സിനിമ , മലയാള സിനിമ , മമ്മൂട്ടി , മോഹന്‍‌ലാല്‍

വിമന്‍ ഇന്‍ കളക്ടീവ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയോ, സംഘടിത കൂട്ടായ്‌മയോ അല്ല ഡബ്ല്യു സി സി എന്നും അവര്‍ പറഞ്ഞു.

സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേദിയായിട്ടാണ് ഈ കൂട്ടായ്‌മ ആരംഭിച്ചത്. സര്‍ക്കാര്‍ പിന്തുണയോടെ പെന്‍ഷന്‍, സിനിമാ പഠനത്തിന് സ്‌കോളര്‍ഷിപ്പ്, മറ്റ് ക്ഷേമപദ്ധതികള്‍ എന്നീ മേഖലകളില്‍ ഇടപെടല്‍ ഉണ്ടാകും. ഇക്കാര്യമുള്‍പ്പെടയുള്ള ഭാവി പരിപാടികള്‍ ആലോചനയിലാണെന്നും വനിതയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

ഡബ്ല്യു സി സിയുടെ ബൈലോയും മറ്റു കാര്യങ്ങളും തയ്യാറാക്കാനുണ്ട്. അതിനു ശേഷമാകും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം അരംഭിക്കുക. സിനിമയിലെ സ്ത്രീകള്‍ക്കായുള്ള ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും മഞ്ജു വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിമന്‍ ഇന്‍ സിനിമ കളക്ടീവ് സിനിമ മലയാള സിനിമ മമ്മൂട്ടി മോഹന്‍‌ലാല്‍ Amma Mohanlal Wcc Manju Manju Warrier Malayalam Cinema

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ?; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും - പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന് ...

news

താരജാഡകള്‍ ഇല്ലാതെ ഭാരതാംബയായി അനുശ്രീ! - വൈറലാകുന്ന ചിത്രങ്ങള്‍

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ സിനിമ നടി അനുശ്രീ ...

news

നടിയുടെ കേസ്; മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിരുത്തി ഇങ്ങനെയെല്ലാം ചെയ്യുന്നതാര്? - രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ ...

news

മതത്തിന്റെ പേരില്‍ എന്തൊക്കെ തോന്ന്യാസങ്ങള്‍ ആണിവര്‍ കാട്ടുന്നത്? - വൈറലാകുന്ന പോസ്റ്റും ചിത്രവും

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്ന ഘോഷയാത്രയില്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ...