അഭിജ്ഞാന ശാകുന്തളം അരങ്ങിലേക്ക്; പിണറായ് വിജയനോട് നന്ദി അറിയിച്ച് മഞ്ജു വാര്യർ

നടി മഞ്ജു വാര്യർ അഭിജ്ഞാന ശാകുന്തളയായി അരങ്ങിലേക്ക്. കാവാലം ചിട്ടപ്പെടുത്തിയ നാടകം അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് അരങ്ങിലെത്തിക്കുന്നത്. ഈ മാസം 18ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ അരങ്ങേറുന്ന നാടകം ഉത്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജ

aparna shaji| Last Modified വെള്ളി, 15 ജൂലൈ 2016 (10:00 IST)
നടി അഭിജ്ഞാന ശാകുന്തളയായി അരങ്ങിലേക്ക്. കാവാലം ചിട്ടപ്പെടുത്തിയ നാടകം അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് അരങ്ങിലെത്തിക്കുന്നത്. ഈ മാസം 18ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ അരങ്ങേറുന്ന നാടകം ഉത്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നാടകത്തിന് അദ്ദേഹം പ്രോത്സാഹനം അറിയിച്ചതായി മഞ്ജു.

ശ്രീ കാവാലം നാരായണ പണിക്കരോടുള്ള ആത്മബന്ധത്തെ കുറിച്ചു അദേഹം സംസാരിച്ചു. നാടക കലയോടുള്ള താത്പര്യം പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിന് നന്ദി എന്ന് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. നാടകത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാൻ എത്തിയതായിരുന്നു മഞ്ജു.

കാവാലത്തിന്റെ ഐതിഹാസിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് മഞ്ജുവാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാവാലമാണ് നാടകത്തില്‍ പരിശീലനം നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതുകൊണ്ടാണ് സംസ്കൃതത്തിലുള്ള അഭിജ്ഞാന ശാകുന്തളം നാടകം അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാനായതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :