മഞ്ചേശ്വരം എം എൽ എ പിബി അബ്ദുൾ റസാഖ് അന്തരിച്ചു

അപർണ| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (08:51 IST)
മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. മലയാളികൾക്ക് മാത്രമല്ല കന്നഡികർക്കും അദ്ദേഹത്തെ പ്രിയമായിരുന്നു.

2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്. എന്നും മഞ്ച്വേശരത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരുന്ന ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജയം തടഞ്ഞത് അബ്ദുള്‍ റാസാഖിന്‍റെ ജനകീയ നേതാവെന്ന പ്രതിച്ഛായ തന്നെയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :