ഓണക്കളിയിൽ 'ഈറോം ശർമിളയും തെരുവ്നായ്ക്കളും' !

ഓണക്കളിയിൽ ‘ഇറോം ശർമിളയും’

വൈപ്പിൻ| aparna shaji| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (11:34 IST)
ഓണമെന്ന് പറയുമ്പോൾ അതിൽ ഒന്നാണ് ഓണക്കളിയും. കാലം മാറിയതിനനുസരിച്ച് ഓണക്കളികളും മാറി. ഓണത്തിന് കളിക്കാൻ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ തന്നെ അതിനുദാഹരണം. കലാഭവൻ മണിയുടെ വേർപാട്, ഈറോം ശർമിളയുടെ സമരവും ജീവിതവും പിന്നെ രാഷ്ട്രീയവും, ലഹരി മരുന്ന് എന്ന വിപത്ത്, തെരുവ്നായ്ക്കളുടെ ശല്യം എന്നിവയും ഓണക്കളിയുടെ വിഷയമായി മാറിയിരിക്കുകയാണ്.

ഓണക്കളിക്ക് ഏത് വിഷയം
ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. കാരണം, സമൂഹത്തിൽ വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. ഏത് വിഷയമായാലും അതിനിണങ്ങുന്ന കവിതകളും പാട്ടുകളും ഉണ്ടാക്കുന്ന കാര്യത്തിൽ പോലും ആർക്കും സംശയമില്ല. നിമിഷം നേരം കൊണ്ടാണ് നിമിഷകവിതകൾ ഉണ്ടാകുന്നത്. നിമിഷകവികൾ ഒരുപാടുള്ള ഒരു കൊച്ചു സംസ്ഥാനമാണല്ലോ ഈ കേരളം.
സമൂഹത്തിലെ ഏതു പ്രശ്നവും ഓണക്കളിക്കു വിഷയമാകാമെന്ന
അവസ്ഥയായി മാറിയിരിക്കുകയാണ് ഇപ്പോൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :