എ ടി എം ഹൈടെക് മോഷണം: നാലാമനെയും തിരിച്ചറിഞ്ഞു; പ്രതികൾ വിദേശത്തേക്കു കടന്നതായി സൂചന

തലസ്ഥാനത്തെ എ ടി എമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് പണം തട്ടിയെടുത്ത സംഭവത്തിലെ നാലാമനേയും തിരിച്ചറിഞ്ഞു.

thiruvananthapuram, atm, robbery, police, arrest തിരുവനന്തപുരം, എ ടി എം, മോഷണം, പൊലീസ്, അറസ്റ്റ്
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (12:40 IST)
തലസ്ഥാനത്തെ എ ടി എമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് പണം തട്ടിയെടുത്ത സംഭവത്തിലെ നാലാമനേയും തിരിച്ചറിഞ്ഞു. ഇയോൺ ഫ്ലോറിൻ എന്ന ഇയാൾ ഖത്തറിലേക്കു കടന്നതായി പൊലീസ് അറിയിച്ചു.
കൂടാതെ സംഘത്തിലെ ഗബ്രിയേൽ മരിയൻ (27), ക്രിസ്ത്യൻ വിക്ടർ (26), ബോഗ്ഡീൻ ഫ്ലോറിയൻ (25) എന്നിവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

ഇതില്‍ മുഖ്യപ്രതിയും റുമാനിയയിലെ ക്രയോവ സ്വദേശി മരിയൻ ഗബ്രിയേലിനെ കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, സംഘത്തിൽ നിരവധിപ്പേരുണ്ടെന്നും ഇവർക്കു രാജ്യാന്തരബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :