മഴക്കെടുതിയില്‍ ക്രിസ്‌റ്റ്യാനോ കൈത്താങ്ങാകുമോ ?; അപേക്ഷയുമായി മലയാളികള്‍

തിരുവനന്തപുരം/മാഡ്രിഡ്, ശനി, 18 ഓഗസ്റ്റ് 2018 (15:16 IST)

flood , kerala flood , Rain , cristiano ronaldo , ronaldo , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , മഴക്കെടുതി , കേരളം ,   ഫേസ്‌ബുക്ക് , കേരളം

മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സഹായിക്കണമെന്ന് ഫുട്‌ബോള്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയോട് മലയാളികള്‍.

റൊണാള്‍ഡോയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോയ്‌ക്ക് താഴെയാണ് മലയാളി ആരാധകരുടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അപ്രതീക്ഷിത മഴയില്‍ കേരളം അനുഭവിക്കുന്ന ദുരിതങ്ങള്‍ വ്യക്തമാക്കുന്ന പോസ്‌റ്റുകളില്‍ ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്.

“മഴക്കെടുതിയില്‍ എല്ലാം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിലുള്ളവര്‍. താങ്കള്‍ക്ക് ഞങ്ങളുടെ നാടിനെപ്പറ്റി അറിയുമോ എന്നറിയില്ല, പക്ഷേ ഇവിടെ റോണോയ്‌ക്ക് നിരവധി ആരാധകരുണ്ട്. അവരെ സഹായിക്കാ‍ന്‍  സാധിക്കുമോ “ - എന്നാണ് പോസ്‌റ്റുകളുടെ സാരം.

നേരത്തെ മൈക്രോസോഫ്റ്റ് ചെയർമാന്‍ ബിൽ​ഗേറ്റ്സിന്റെ ഫേസ്‌ബുക്ക് പേജിലും മലയാളികള്‍ സഹായഭ്യര്‍ഥന നടത്തിയിരുന്നു. കഴിയാവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം സഹായങ്ങള്‍ എത്തിച്ചു നല്‍കുകയാണ് എല്ലാവരും ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഈ സഹായഭ്യര്‍ഥനയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയ ദുരന്തത്തെ തുടർന്ന് ഗൽഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ

കനത്ത പ്രളയത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്തവളം അടച്ച സാഹചര്യത്തിൽ മറ്റു ...

news

ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

പ്രളയക്കെടുതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും ...

news

വീണ്ടും ജാഗ്രതാ നിര്‍ദേശം; കനത്ത മഴയ്‌ക്ക് സാധ്യത - 11 ജില്ലകളില്‍ റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ എത്തുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറീസ ...

Widgets Magazine