ലിബിയയില്‍ നിന്ന് പന്ത്രണ്ട് മലയാളി നഴ്‌സുമാര്‍ തിരികെയെത്തി

 ലിബിയ , മലയാളി നഴ്‌സുമാര്‍ , വിമാനത്താവളം , നോര്‍ക്ക
തിരുവനന്തപുരം| jibin| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (13:42 IST)
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ മരണത്തെ മുഖാമുഖം കണ്ട പന്ത്രണ്ട് മലയാളി നഴ്‌സുമാരുടെ ആദ്യ സംഘം കേരളത്തില്‍ മടങ്ങിയെത്തി. രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ട ആദ്യസംഘമാണ് പുലര്‍ച്ചെ 2.30 ഓടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. തിരിച്ചെത്തിയവര്‍ക്ക് നോര്‍ക്ക 2000രൂപയുടെ അടിയന്തര സഹായം നല്‍കുകയും ചെയ്തു.

സകല സമ്പാദ്യവും ലിബിയയില്‍ ഉപേക്ഷിച്ചാണ് എല്ലാവരും കേരളത്തില്‍ തിരികെയെത്തിയത്. പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. പലരും വിലപ്പെട്ട പലതും ഉപേക്ഷിച്ച് കൈയില്‍ കിട്ടിയവയുമായാണ് തിരികെ പോന്നത്.

ഇനി 58 പേര്‍കൂടി തിരിച്ചെത്താനുണ്ട് അവര്‍ ഉടന്‍ തന്നെ തിരികെയെത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. 42 പേരുടെ രണ്ടാമത്തെ സംഘം ട്യൂണിസിലെത്തി. അവര്‍ 20ന് ദുബായിലെത്തും. അവിടെനിന്ന് 33 പേര്‍ 21ന് രാവിലെ 3.50ന് ദുബായില്‍ നിന്ന് തിരിച്ച് 9.05ന് കോഴിക്കോട്ട് എത്തിച്ചേരും.

ഒന്‍പതുപേര്‍ രാത്രി എട്ടിന് മാത്രമേ എത്തുകയുള്ളൂ. 19ന് ട്യൂണിസില്‍ എത്തിച്ചേരുന്ന 16 പേരുടെ സംഘം ഫ്ലൈറ്റിന്റെ ലഭ്യത അനുസരിച്ച് നാട്ടില്‍ എത്തുമെന്നും ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എഎച്ച് ഖാന്‍ വ്യക്തമാക്കി. നാട്ടില്‍ തിരികെ എത്തുന്നവര്‍ക്ക് വീടുകളിലെത്താന്‍ ആവശ്യമായ വാഹനസൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :