നടിയെ തട്ടിക്കൊണ്ടു പോയ പ്രതി വിജീഷ് ആർഎസ്എസ് പ്രവർത്തകന്‍: കോടിയേരി

നടിയെ തട്ടിക്കൊണ്ടു പോയ പ്രതി വിജീഷ് ആർഎസ്എസ് പ്രവർത്തകന്‍

  Kodiyeri balakrishnan , BJP , actress kidnapped , Kodiyeri , RSS , Vijish , പൾസർ സുനി , വിപി വിജീഷ് , ആർഎസ്എസ് , കോടിയേരി ബാലകൃഷ്‌ണന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (19:58 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതി പൾസർ സുനിക്കൊപ്പം ഒളിവിൽ കഴിയുന്ന വിപി വിജീഷ് ആർഎസ്എസ് പ്രവർത്തകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

സംഭവത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കരുത്. നടിയെ ആക്രമിച്ചവരേയും അതിന് ക്വട്ടേഷൻ കൊടുത്തവരെയും എത്രയും വേഗം പിടികൂടുമെന്നും കോടിയേരി വ്യക്തമാക്കി.

പ്രതികള്‍ക്ക് സിപിഎം കണ്ണൂര്‍ ലോബിയുമായി അടുത്തബന്ധമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശി​ന്റെ ആരോപണത്തിന്​ മറുപടിയായാണ്​ കോടിയേരിയുടെ ആ​രോപണം.

നടിയെ ആക്രമിച്ച സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്ര താരവുമായ ബിനീഷ് കോടിയേരിയുടെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എ‍എൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :