Widgets Magazine
Widgets Magazine

കോൺഗ്രസിലെ ആരും ബിജെപിയിലേക്ക് പോകുന്നില്ല: ചെന്നിത്തല

തിങ്കള്‍, 10 ഏപ്രില്‍ 2017 (12:31 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നുവെന്ന സി പി എം ആരോപണം ത‌ള്ളി പ്രതിപക്ഷ നേതാവ് രമേഴ് ചെന്നിത്തല. ബിജെപിയിലേക്ക് ആളെ ചേര്‍ത്തി കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സിപിഎം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പരിഹസിച്ചു. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തല സി പി എമ്മിനെ രൂക്ഷമായി വിമർശിച്ചത്.
 
കോണ്‍ഗ്രസിനെ നന്നാക്കാനായി കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ സ്വയം നന്നായി കൊള്ളാം അതിനായി ആരും മെനക്കെടേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ നിന്നും ആരും ഇതുവരെ ബിജെപിയിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
 
കണ്ണൂരിന്റെ അവസ്ഥ നേരെ മറിച്ചാണ്. അവിടെ സി പി എമ്മിൽ നിന്ന് ആളുകൾ ബിജെപിയിലേക്കും ബിജെപിയിൽ നിന്നും ആളുകൾ സിപിഎമ്മിലേക്കും മാറിയിരിക്കുകയാണ്. ആരൊക്കെ തമ്മിലാണ് ധാരണയെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രണ്ട് കുട്ടികളിൽ കൂടുതലുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി സര്‍ക്കാര്‍

രണ്ട് കുട്ടികളിൽ കൂടുതലുള്ള ആര്‍ക്കും ഇനിമുതല്‍ സർക്കാർ സർവീസിൽ ജോലി നൽകില്ലെന്ന ...

news

ലാവ്‌ലിൻ കേസിൽ ഇടപെട്ടതിന് തന്നോട് വ്യക്തി വിരോധം തീർക്കുകയാണ് പിണറായി : കെ എം ഷാജഹാൻ

മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തി വിരോധം തീർക്കുകയാണ് പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ ...

news

പിണറായി വിജയന്റെ ഹൃദയത്തിനകത്ത് ഇരുമ്പല്ല, കരിക്കിന്‍വെളളമാണ്; മന്ത്രി സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹൃദയത്തിനുള്ളില്‍ കരിക്കിന്‍ വെളളമാണുള്ളതെന്ന് മന്ത്രി ...

Widgets Magazine Widgets Magazine