സംഘര്‍ഷം: മലപ്പുറത്ത് സ്കൂള്‍ കായികമേള മാറ്റിവച്ചു

മലപ്പുറം| Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (16:41 IST)
മലപ്പുറം എംഎസ്പി മൈതാനത്തെ സംഘര്‍ഷത്തെതുടര്‍ന്ന്
ജില്ലാ സ്കൂള്‍ കായികമേള മാറ്റിവച്ചു. ഡിപിഐയുടെ വിവാദ ഉത്തരവിനെതിരേ പ്രതിഷേധവുമായി എത്തിയ കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക വിദ്യാര്‍ഥികളെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിനിടെ ബലം പ്രയോഗിച്ചവര്‍ക്കെതിരേ പൊലീസ് ലാത്തി പ്രയോഗിച്ചു.

അഞ്ഞൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാത്തിച്ചാര്‍ജിനിടെ തിരൂര്‍ക്കാട് അന്‍വാറുല്‍ സ്കൂളിലെ കായികാധ്യാപകന്‍ രഞ്ജിത്തിനെ പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്നു കായികാധ്യാപകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതു മൂന്നാം തവണയാണ് ജില്ലാ സ്കൂള്‍ കായികമേള മാറ്റിവയ്ക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :