മലപ്പുറം പോളിങ്ങ് ബൂത്തിലേക്ക്; പ്രശ്ന ബാധിത കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

മലപ്പുറത്ത് 1175 പോളിങ് കേന്ദ്രങ്ങളിലായി പതിമൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാര്‍

മലപ്പുറം| aparna shaji| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (07:31 IST)
മലപ്പുറം പോളിങ് ബുത്തിലേക്ക്. 1175 പോളിങ് കേന്ദ്രങ്ങളിലേക്കായി പതിമൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാരാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുക. പ്രശ്നബാധിതമായ കേന്ദ്രങ്ങളിൽ അതീവ സുരക്ഷയും ഏർപ്പെടുത്തിയിരിക്കുകയാണ്.

4200 പേരെയാണ് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നാലു കമ്പനി കേന്ദ്രസേന മണ്ഡലത്തില്‍ ഉണ്ടാകും. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കേട് വന്ന റീപ്പോളിങ്ങ് ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

49 ബൂത്തുകളിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് അതാതിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. മിക്കയിടങ്ങളിലും പ്രത്യേക സുരക്ഷയും നിരീക്ഷണ കാമറകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികളായ യുഡിഎഫിന്റെ പികെ കുഞ്ഞാലിക്കുട്ടി, ഇടതു മുന്നണിയുടെ എംബി ഫൈസല്‍, എന്‍ഡിഎയുടെ എന്‍ ശ്രീപ്രകാശ് എന്നിവരടക്കം ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :