എതിര്‍പ്പ് ശക്തമായതോടെ പിണറായിയെ രക്ഷിക്കാന്‍ കോടിയേരി മലക്കം മറിഞ്ഞു

പിണറായിയെ രക്ഷിക്കാന്‍ നിലപാട് മയപ്പെടുത്തി കോടിയേരി രംഗത്ത്

 Kodiyeri balakrishnan , Malappuram , Pinarayi vijyan , cpm , LDF , congress , Ramesh chennithala , niyamasabha , കോടിയേരി ബാലകൃഷ്ണൻ, മലപ്പുറം ഉപതെരഞ്ഞെടുപ്പ് , സിപിഎം , യുഡിഎഫ് , പിണറായി വിജയന്‍ , ജി സുധാകരന്‍
മലപ്പുറം| jibin| Last Updated: ചൊവ്വ, 4 ഏപ്രില്‍ 2017 (20:06 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവന പാര്‍ട്ടിയേയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയതോടെ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടിലാണ് കോടിയേരി ഇപ്പോള്‍ വെള്ളം ചേര്‍ത്തത്. ഇടത് മുന്നണിയ്ക്ക് അധികമായി കിട്ടുന്ന ഓരോ വോട്ടും സർക്കാരിനുള്ള അംഗീകാരമാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. യുഡിഎഫിന്റെ വോട്ട് പരമാവധി കുറയ്ക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്‌താവന മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ളതാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. ജി സുധാകരൻ ഉൾപ്പെടെയുള്ള മന്ത്രിമാര്‍ പോലും കോടിയേരിയെ തിരുത്തി രംഗത്തെത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :