Widgets Magazine
Widgets Magazine

കുമ്മനത്തെയും വെറുതെവിട്ടില്ല, ചതിച്ചത് വെള്ളാപ്പള്ളിയോ ?; മലപ്പുറത്ത് തൊട്ടതെല്ലാം പിഴച്ചു - ബിജെപി നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

തി​രു​വ​ന​ന്ത​പു​രം, ചൊവ്വ, 18 ഏപ്രില്‍ 2017 (16:56 IST)

Widgets Magazine
 Malappuram , by election , BJP core committee , Narendra modi , BJP , Vellappally Natesan, Bharatiya Janata Party , Kummanam Rajasekharan , N Sriprakash , കോര്‍ കമ്മിറ്റി , മലപ്പുറം ഉപതെരഞ്ഞെടുപ്പ് , വെ​ള്ളാ​പ്പ​ള്ളി നടേശന്‍ , ഒ ​രാ​ജ​ഗോ​പ​ൽ , കു​മ്മ​നം , ബിജെപി

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപി നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നടക്കമുള്ളവരെ യോഗത്തില്‍ നിര്‍ത്തിപ്പൊരിച്ചു. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.

രൂക്ഷമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കോ​ർ​ക​മ്മി​റ്റി യോഗത്തിലുണ്ടായത്. എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് സ്ഥാ​നാ​ർ​ഥിയെ നി​ർ​ണ​യിച്ചതില്‍ പാ​ർ​ട്ടി​ക്കു വീഴ്‌ച സംഭവിച്ചു. മ​ല​പ്പു​റ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ പ​ഠി​ക്കു​ന്ന​തി​ലും വി​ല​യി​രു​ത്തു​ന്ന​തി​ലും പാ​ർ​ട്ടി പരാജയപ്പെട്ടുവെന്നും കോര്‍ കമ്മിറ്റി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും പരാജയമുണ്ടായി. ഓരോ മണ്ഡലത്തിലും ചുമതലക്കാരെ നിയമിക്കാനായില്ല. രണ്ട്‌ ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളി. മ​ല​പ്പു​റ​ത്തെ സാഹചര്യം പഠിക്കാതെയാണ് ഈ കണക്കുകൂട്ടല്‍ നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെ​ള്ളാ​പ്പ​ള്ളി നടേശന്റെ പ്ര​സ്താ​വ​ന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടപ്പോള്‍ കു​മ്മ​നം രാ​ജ​ശേ​ഖ​രന്റെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനമുയര്‍ന്നത്.

യു​പി തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തോ​ടെ പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​യ ഉ​ണ​ർ​വും പ്ര​തിഛാ​യ​യും മലപ്പുറത്തെ തോല്‍‌വിയോടെ നഷ്‌ടമായി. പല പ്രദേശങ്ങളിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പിഴവ് സംഭവിച്ചു. ബി​ജെ​പി​യു​ടെ പ്ര​ക​ട​നം മോ​ശ​മാ​യി പോയന്നതില്‍ സംശയമില്ലെന്നും യോഗത്തില്‍ കോ​ർ​ക​മ്മി​റ്റി വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയില്‍ മുതല കടിച്ചുതൂങ്ങി; അതിജീവിച്ച്‌ കുട്ടിയാന - വൈറലായി വീഡിയോ

ദാഹം ശമിപ്പിക്കാനായി ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയ്ക്ക് നേരെ മുതലയുടെ ആക്രമണം. ...

news

വിജയ് മല്യയെ അറസ്റ്റ് ചെയ്തു

എസ്‌ബിഐ അടക്കം പല ബാങ്കുകളിൽ നിന്നും ഭീമമായ തുക കടമെടുത്ത് ഇന്ത്യൻ സർക്കാരിനെ പറ്റിച്ച് ...

news

ഇതൊക്കെ വർഗ്ഗീയതയാണെങ്കിൽ ഇനി മതേതരമാകാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുസ്ലീം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ...

news

അല്ലെങ്കിലും മലപ്പുറം കുഞ്ഞാലിക്കുട്ടിയെ ചതിയ്ക്കില്ല!

ഇത്തവണത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു ഡിഎഫിന് ശക്ത‌മായ എതിരാളിയായിരുന്നു എൽഡിഎഫ് എന്ന് ...

Widgets Magazine
Widgets Magazine Widgets Magazine