Last Modified ശനി, 18 ജൂലൈ 2015 (16:13 IST)
കേരളത്തെ മാതൃകാ നിക്ഷേപക സംസ്ഥാനമാക്കാനുള്ള 'മേക് ഇന്‍ കേരള'
ഉച്ചകോടിക്ക് സിനിമാ താരം മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറാകും. ആഗസ്ത് അവസാന വാരം ബോള്‍ഗാട്ടി പാലസിലാണ് ഉച്ചകോടി. സൈസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷ(സൈന്‍)ന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ഉച്ചകോടി. കേന്ദ്ര
സംസ്ഥാന സര്‍ക്കാറുകള്‍, കിന്‍ഫ്ര, കെഎസ്ഐഡിസി,
ഇ ആന്‍ഡ് വൈ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി.
സംസ്ഥാനം മുന്‍ഗണന നല്‍കേണ്ട പ്രധാന പദ്ധതികള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും.നഗര വികസനം, ഐ.ടി., ഭക്ഷ്യസംസ്‌കരണം, കൃഷി, റോഡ്, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി 11 മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചാണ് ത്രിദിന സമ്മേളനം നടക്കുക. സ്റ്റാര്‍ട്ട് അപ്പ് വിപ്ലവം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാകും. കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ക്ലീന്‍ കാമ്പസ്
സേഫ് കാമ്പസ് പദ്ധതിയുടെയും കേരള വനം വകുപ്പിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മമ്മൂട്ടി