ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷം: ബെഹ്‌റയെ കാണാന്‍ അനുമതി ലഭിച്ചതിന് കാരണം മേജര്‍ രവിയെന്ന് തോക്ക് സ്വാമി

ബെഹ്‌റയെ കാണാന്‍ അനുമതി ലഭിച്ചിരുന്നു; സഹായിച്ചത് മേജര്‍ രവിയെന്ന് തോക്ക് സ്വാമി

 himaval bhadrananda , Mahija strike , Jishnu case , police , loknath behra , DGP , Major Ravi , ലോക്‍നാഥ് ബെഹ്‌റ , ഡിജിപി , ഹിമവൽ ഭദ്രാനന്ദ , തോക്കു സ്വാമി , മേജര്‍ രവി , സ്‌ത്രീ , മഹിജ , പൊലീസ് , ജിഷ്ണു
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (19:52 IST)
സംവിധായകനും നടനുമായി മേജര്‍ രവിയാണ് ഡിജിപി ലോക്‍നാഥ് ബെഹ്‌റയെ കാണാനുള്ള അനുമതിക്ക് സഹായിച്ചതെന്ന് ജയിൽ മോചിതനായ ഹിമവൽ ഭദ്രാനന്ദയെന്ന തോക്കു സ്വാമി. അനുമിതി കിട്ടിയ ശേഷമാണ് ഡിജിപിയെ കാണാന്‍ ചെന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മേജര്‍ രവിയുടെ സുഹൃത്താണ് ഡിജിപി. ഈ സ്വാമി ഒരു പ്രശ്‌നക്കാരനാണല്ലോ എന്ന് മേജര്‍ രവിയോട് ബെഹ്‌റ ചോദിച്ചു. പ്രശ്‌നക്കാരുടെ അടുത്ത് മാത്രമാണ് അയാള്‍ പ്രശ്‌നക്കാരനാകുന്നതെന്ന് മേജര്‍ രവി പറഞ്ഞതോടെ എന്നെ നേരില്‍ കാണാനായി ഡിജിപി വിളിച്ചു. അതു പ്രകാരമാണ് ഞാന്‍ ഡിജിപി ഓഫീസില്‍ എത്തിയതെന്നും ഭദ്രാനന്ദ പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല താൻ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ പൊലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് ഡിജിപിക്ക് പരാതി കൊടുക്കാനാണ് വന്നത്. അവിടെ ഏഴു പേര്‍ ചേര്‍ന്ന് ഒരു സ്‌ത്രീയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്. എന്നാല്‍ പൊലീസ് തന്നെ പിടികൂടുകയായിരുന്നുവെന്നും ഭദ്രാനന്ദ വ്യക്തമാക്കി.

ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ തന്നെ പ്രതിയാക്കിയത് കേസിന് ബലം കിട്ടാനെന്നാണ് പൊലീസ് ഭാഷ്യം. ഇങ്ങനെ ബലമുണ്ടാക്കാൻ താൻ എന്താ ഫെവിക്കോളോ, ശങ്കർ സിമിന്റോ ആണോ എന്നും ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :