എംഎ യൂസഫലിയുടെ ബന്ധുവായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (17:38 IST)
പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ബന്ധുവായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ ജില്ലയിലെ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് പൊലീസിന്റെ പിടിയിലായത്.

മുംബൈ ജുഹൂ ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂസഫലിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ഇയാള്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. യൂസഫലിയുടെ മകന്‍, മരുമകന്‍, സഹോദര പുത്രന്‍ എന്നീ തരത്തില്‍ പലയിടത്തും ഷിയാസ് പരിചയപ്പെടുത്തിയിരുന്നു.

എം എ യൂസഫലിയുടെ പേരു പറഞ്ഞ് ഒരാള്‍ തട്ടിപ്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂസഫലിയുടെ മാനേജര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മുംബൈയിലുള്ളതായി വിവരം ലഭിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :