ബേബി രാജിവയ്ക്കില്ലെന്ന് കാരാട്ട്

എം.എ.ബേബി , രാജി , കാരാട്ട്
തിരുവനന്തപുരം| jithin| Last Modified ഞായര്‍, 22 ജൂണ്‍ 2014 (15:14 IST)
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എം എല്‍ എ യുമായ എംഎബേബി
സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.

രാജിവയ്ക്കേണ്ടെന്ന പോളിറ്റ്ബ്യൂറോ യോഗത്തിന്റേയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും തീരുമാനം ബേബി അംഗീകരിച്ചതായും കാരാട്ട് അറിയിച്ചു.​

തിര‍ഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എംഎല്‍എമാര്‍ രാജി വയ്ക്കുന്ന കീഴ്‌വഴക്കം പാര്‍ട്ടിയിലില്ല. ബേബിയെ രാജി വയ്ക്കാന്‍ അനുവദിക്കുന്നതിലൂടെ അത്തരമൊരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട് പറ‍ഞ്ഞു.

കൊല്ലം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ബേബി,​ സ്വന്തം മണ്ഡലമായ കുണ്ടറയിലും പിന്നില്‍ പോയതിനെത്തുടര്‍ന്ന് ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :