എം ടെക്കിനു സീറ്റൊഴിവ്: പഠിക്കാനാളില്ല

തിരുവനന്തപുരം| JJ| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (16:58 IST)
സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക്കിനു ധാരാളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ട്. എഞ്ചിനീയറിംഗ് ഉപരിപഠനത്തിനു താത്പര്യം കുറയുന്നതിനാല്‍ പഠിക്കാന്‍ ആളില്ല എന്നതാണ് ഈ വിവരം വെളിപ്പെടുത്തുന്നത്.

20 എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒരു വിദ്യാര്‍ത്ഥി വീതമാണ് പ്രവേശനം നേടിയതെങ്കില്‍ 36 എണ്ണത്തില്‍ രണ്ട് വീതവും 90 എണ്ണത്തില്‍ 3 വീതവും 71 എണ്ണത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ വീതവുമാണ് എം.ടെക്കിനു പ്രവേശനം നേടിയിട്ടുള്ളത്. ദേശീയ തലത്തില്‍ തന്നെ പ്രശസ്തമായ കാലിക്കറ്റ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് അറിയുന്നത്. ഇതിനൊപ്പം എം.ടെക്ക് രണ്ട് ബാച്ചുകള്‍ ഉള്ള കൊല്ലം ജില്ലയിലെ പിന്നാക്കിള്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒരു കുട്ടി പോലും പ്രവേശനം നേടിയിട്ടില്ല.

നിലവിലെ നിയമം അനുസരിച്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ അദ്ധ്യാപകരാവാന്‍ എം.ടെക് നിര്‍ബന്ധമാണ്. അതനുസരിച്ച് അതാതിടങ്ങളിലെ അദ്ധ്യാപകര്‍ എല്ലാം തന്നെ എം.ടെക് പാസാവുകയും ചെയ്തു. ഇതോടെയാണ് എം.ടെക്കിനു പ്രിയം കുറഞ്ഞതും. ഇതിനൊപ്പം വന്‍കിട കമ്പനികള്‍ നടത്തുന്ന
ക്യാമ്പസ് ഇന്‍റര്‍വ്യൂകളില്‍ ബി.ടെക്കുകാരെയാണു പരിഗണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :