ഒരു ദൗത്യം പൂർത്തിയായി, വാക്ക് പാലിക്കാൻ ആറ് മാസം പോലും എടുത്തില്ലെന്ന് എം സ്വരാജ്

ഒരു ദൗത്യം പൂര്‍ത്തിയായി, മത്സരത്തിന് ഇറങ്ങുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചെന്ന് എം സ്വരാജ്

കൊച്ചി| aparna shaji| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (12:59 IST)
തെരഞ്ഞെടുപ്പ് പ്രചര‌ണത്തിനിടയിൽ പറഞ്ഞ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ്. പ്രചരണ സമയത്ത് ഉയർന്ന് കേട്ട പരാതികളിൽ കൂടുതലും ടോൾ ബൂത്തുകളായിരുന്നു. ഇത് നിർത്തലാക്കിയതിന്റെ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എം എൽ എ അറിയിച്ചത്. ടോളുകളാൽ തടവിലാക്കപ്പെട്ട ഒരു ജനതയ്ക്ക് ഇപ്പോൾ വിമോചനമുണ്ടായി. ഈ ടോളുകളെല്ലാം അടച്ചുപൂട്ടാൻ, വാക്കുപാലിക്കാൻ 6 മാസം പോലുമെടുത്തില്ല എന്നത് അഭിമാനവും ചാരിതാർത്ഥ്യവുമുള്ള കാര്യമാണെന്ന് സ്വരാജ് വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഇത്രവേഗം ഒന്നൊന്നായി ടോൾ ബൂത്തകൾ അടച്ചുപൂട്ടാൻ സാധിച്ചതിൽ വകുപ്പു മന്ത്രി ജി സുധാകരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേരളത്തിൽ ഇനി പണിയുന്ന പാലങ്ങൾക്കും റോഡുകൾക്കും ടോൾ ഉണ്ടാവില്ലെന്ന് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. അതിനു പുറമേ നിലവിലുള്ള ടോളുകളെല്ലാം പരിശോധിച്ച് നിർത്തലാക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അതിൽ ആദ്യ നേട്ടം തൃപ്പൂണിത്തുറയ്ക്കുണ്ടായെന്നും സ്വരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :