ബസ്സില്‍വെച്ച് കാമലീലയില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ അറസ്റ്റില്‍ - സംഭവം കായംകുളത്ത്

കമിതാക്കളെ പിങ്ക് പോലീസ് കയ്യോടെ പൊക്കി

കായംകുളം| സജിത്ത്| Last Updated: വെള്ളി, 15 ഡിസം‌ബര്‍ 2017 (14:24 IST)
കെഎസ്ആര്‍ടിസി ബസിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട ശേഷം പ്രണയലീലകളില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍. കായംകുളത്താണ് സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഷട്ടര്‍ താഴ്ത്തിയായിരുന്നു കമിതാക്കളുടെ ലീലാവിലാസങ്ങള്‍. പിങ്ക് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.


പിടികൂടിയ പെണ്‍കുട്ടികളെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിങ്ക് പൊലീസിനോട്
തട്ടിക്കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കായംകുളം പൊലീസിന് കൈമാറി. സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞദിവസം കായംകുളം കെ എസ്ആര്‍ടിസി ബസ് ഡിപ്പോയിലാണ് സംഭവം.

സര്‍വീസ് ആരംഭിക്കുന്നതിനായി കൂടുതല്‍ സമയം ഡിപ്പോകളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളാണ് ഇത്തരം കമിതാക്കള്‍ താവളമാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഇവര്‍ അടുത്ത ബസിലേക്ക് ചേക്കേറുമെന്നും കോളേജ് വിദ്യാര്‍ത്ഥികളെയാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :