കുട്ടനാട്|
VISHNU.NL|
Last Updated:
ചൊവ്വ, 11 നവംബര്‍ 2014 (18:00 IST)
ഭാഗ്യദേവത എത്തി എന്ന് പറയണമെങ്കില്‍ ഇങ്ങനെയൊക്ക്വ് സംഭവിക്കണം. ജപ്തിന്‍ നോട്ടീസ് വന്ന ദിവസം തന്നെ ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യദേവതയും കുട്ടനാട്ടിലെ സബ് റജിസ്ട്രാര്‍ ഓഫിസിലെ താല്‍ക്കാലിക തൂപ്പുകാരിയായ വെളിയനാട് ലക്ഷംവീട്ടില്‍ ലൈസാമ്മ (62)യുടെ വീട്ടിലെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയുമായി!
ഏറെ പരിതാപകരമായിരുന്നു ലൈസാമ്മയുടെ ജീവിതം. അധികം അല്ലലില്ലതെ കഴിഞ്ഞുവരെവെയാണ് ഒരുവര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് സുകുമാരന് വാഹനാപടത്തില്‍ പരുക്കേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ ചികിത്സക്കായി നല്ലൊരു തുക തന്നെ ചിലവായി. കടം വാങ്ങിയാണ് സുകുമാരന്റെ ചികിത്സ പൂര്‍ത്തിയാക്കിയത്.
ഈ കടങ്ങള്‍ തീര്‍ത്തുവരുന്നതിനിടെ മൂത്ത മകന്‍ സുനില്‍കുമാറിനു വീടു വയ്ക്കാന്‍ ലക്ഷംവീട് പണയപ്പെടുത്തി ലൈസാമ്മ ഏഴു സെന്റ് സ്ഥലം വാങ്ങി, പിന്നലെ ഇളയമകന്‍ ലൈജുവിന് ഓട്ടോറിക്ഷ വാങ്ങിയതും വായ്പയെടുത്താണ്. കടത്തിന് മേല്‍ കടമായി പെരുകി വരുന്നതിനിടെ വീട് ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പുമായി ലക്ഷം വീട് കോളനിയിലെ നിലം പൊളിഞ്ഞ വീട്ടിലേക്ക് ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചത്.
മറ്റു വഴികളൊന്നും കാണാതെയാണു പ്രാര്‍ഥനയോടെ ലൈസാമ്മ ലോട്ടറി ടിക്കറ്റെടുത്തത്. റജിസ്ട്രാര്‍ ഓഫിസില്‍ ടിക്കറ്റ് വില്‍ക്കാനെത്തിയ ആളില്‍ നിന്നു മൂന്നു ടിക്കറ്റാണെടുത്തത്. ഏതെങ്കിലും ഒരെണ്ണമെങ്കിലും തുണച്ചേക്കുമെന്ന പ്രതീക്ഷയില്‍. ആ പ്രതീക്ഷ ഫലിച്ചു. കടബാധ്യതകളില്‍ നിന്നു മോചനം, കുറച്ചു നിലം, പൊട്ടിപ്പൊളിഞ്ഞ ലക്ഷം വീടിന്റെ സ്ഥാനത്തു നല്ലൊരു വീട്... ലൈസാമ്മയുടെ മോഹങ്ങള്‍ ഇങ്ങനെയൊക്കെ. മറ്റൊരു സന്തോഷം കൂടിയുണ്ട്, ലൈസാമ്മയ്ക്ക്. തനിക്കൊപ്പം ടിക്കറ്റെടുത്ത ഒാഫിസ് സൂപ്രണ്ട് മംഗളകുമാരിക്കും അടിച്ചു, 10,000 രൂപ ലോട്ടറി!
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.