ലോട്ടറി: അപ്പീലിനില്ലെന്ന് മാണി; സാന്റിയാഗോ മാര്‍ട്ടിനെതിരെ മുഖ്യമന്ത്രി

 ലോട്ടറി , സുപ്രീംകോടതി , കെഎം മാണി , ഉമ്മന്‍ചാന്‍ണ്ടി , സാന്റിയാഗോ മാര്‍ട്ടിന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (15:13 IST)
അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി സർക്കാരിന് എതിരല്ലെന്ന് ധനമന്ത്രി കെഎം മാണി. കേരളത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുന്ന വിധിയല്ല ഇത് അതിനാല്‍ തന്നെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീലിന് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം സാന്റിയാഗോ മാര്‍ട്ടിനെ സംസ്ഥാനത്തിന് പുറത്തു നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാന്‍ണ്ടിയും വ്യക്തമാക്കി. സംസ്ഥാനത്ത് ലോട്ടറി മാഫിയയെ വളർത്തിയത് സിപിഎമ്മും അവരുടെ പാര്‍ട്ടിപത്രവും ചേര്‍ന്നാണെന്ന് കെഎം മാണി പറഞ്ഞു.

സിപിഎം ഭരിച്ചിരുന്ന സമയത്താണ് ലോട്ടറി മാഫിയകൾ കേരളത്തിൽ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. സിക്കിം,​ ഭൂട്ടാൻ ലോട്ടറികൾ നിരോധിച്ചത് യുഡിഎഫ് സർക്കാരാണെന്നും മാണി പറ‍ഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :