ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ നിയമം പാലിക്കുന്നില്ല; അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണം: ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 9 ജനുവരി 2016 (11:15 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപങ്ങള്‍ നിയമലംഘനം നടത്തുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തദ്ദേശസ്ഥാപനങ്ങള്‍ നിയമലംഘനം നടത്തുന്നതായും തീരദേശ പരിപാലന ചട്ടം ലംഘിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംസ്ഥാനത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിടണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങള്‍ നിയമം പാലിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമം പാലിക്കുന്നില്ല. കോസ്റ്റല്‍ റഗുലേഷന്‍ സോണിന്റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അനുമതിയോടെ നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചു കളയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോര്‍ട്ട് പൊളിക്കണമെന്ന കേസിലാണ് സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. നെടിയന്തുരുത്ത് ദ്വീപിലെ നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :