രണ്ടുവയസുകാരന്‍റെ തല പാത്രത്തിനകത്തായി: ഫയര്‍ഫോഴ്സ് രക്ഷയ്ക്കെത്തി

കഴക്കൂട്ടം, ബുധന്‍, 11 ജനുവരി 2017 (13:59 IST)

Widgets Magazine

രണ്ടു വയസുകാരന്‍റെ തല അലൂമിനിയം പാത്രത്തിനകത്തു കുടുങ്ങിയത് പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് എത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കളിക്കുന്നതിനിടയില്‍ ചേങ്കോട്ടുകോണം സ്വാമിയാര്‍ മഠത്തിനടുത്ത് താമസിക്കുന്ന അരുണിന്‍റെ മകന്‍ ധീരജിന്‍റെ തലയാണു പാത്രത്തിനുള്ളില്‍ കുടുങ്ങിയത്.
 
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അടുക്കളയില്‍ ജോലിയിലായിരുന്നു കുട്ടിയുടെ മാതാവ്. തറയിലിരുന്നു കളിക്കുകയായിരുന്ന കുഞ്ഞ് പാത്രം തലയില്‍ കമഴ്തിയതാണു കുഴപ്പത്തിനു കാരണമായത്. 
 
വീട്ടുകാരും അയല്‍ക്കാരും സര്‍വ പണികളും നടത്തിയെങ്കിലും കുട്ടിയുടെ തല പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് ഫയര്‍ഫോഴ്സ് വിഭാഗം അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍ കെ.പി.മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം രക്ഷയ്ക്കെത്തി. കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് ഒടുവില്‍ ഇവര്‍ കുട്ടിയെ രക്ഷിച്ചത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച പുറപ്പെടും

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകര വിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള തിരുവാഭരണ ...

news

ജിയോ ഉപഭോക്‍താക്കള്‍ അവര്‍ക്ക് ലഭിച്ച ഈ നേട്ടം അറിയുന്നില്ല; പിന്നിലായത് വമ്പന്‍‌മാര്‍

ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ്​ ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് ...

news

എന്റെ ഭർത്താവ് എവിടെ? അദ്ദേഹത്തിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തിന് ജോലിക്കയച്ചു? ബി എസ് എഫ് ജവാൻറെ ഭാര്യ ചോദിക്കുന്നു

അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദുരവസ്ഥ വീഡിയോയിലൂടെ രാജ്യത്തിന് മുന്നിലേക്ക് ...

news

നോട്ടുകൾക്ക് ഇപ്പോഴും ക്ഷാമം തന്നെ, മൂല്യം വളരെ കുറവ്

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ...

Widgets Magazine