ആദ്യം പഞ്ചായത്ത് എത്തി, പിന്നെ പൊലീസും; എന്നിട്ടും വാതിൽ തുറക്കാൻ സത്തായി തയ്യാറായില്ല

തനിച്ച് കഴിയുന്ന വയോധികയുടെ വീട്ടിൽ നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകൾ

വാരാപ്പുഴ| aparna shaji| Last Modified ബുധന്‍, 11 ജനുവരി 2017 (08:02 IST)
ഒറ്റയ്ക്ക് കഴിയുന്ന വയോധികയുടെ വീട്ടിൽ നിന്നും നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകൾ കണ്ടെത്തി. വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സതി എന്നുവിളിക്കുന്ന സത്തായി (75) യുടെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നോട്ടുകൾ പിടികൂടിയത്. ആയിരത്തിന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളുമാണ് ഉണ്ടായിരുന്നത്.

പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. സത്തായിയുടെ കൈവശം നിരോധിച്ച നോട്ടുകൾ ധാരാളമുണ്ടെന്ന വിവരത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ജന പ്രതിനിധികളും അടങ്ങുന്ന സംഘം സത്തായിയുടെ വീട്ടില്‍ എത്തി. എന്നാൽ വാതിൽ തുറക്കാൻ അവർ തയ്യാറായില്ല. അവരെ വീട്ടിലേക്ക് കയറ്റാനും തയ്യാറായില്ല.

തുടർന്ന് സംഘവും പോലീസുമായി വീണ്ടും എത്തിയെങ്കിലും അപ്പോഴും വാതിൽ തുറക്കാൻ സത്തായി മടി കാണിച്ചു. കുറച്ച് സമയത്തിന് ശേഷമാണ് പൊലീസ് സംഘം അകത്ത് പ്രവേശിച്ചത്. യാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ശേഷം നടത്തിയ തിരച്ചിലിലാണ് സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്​പിന്‍ സാം പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച സത്തായി വര്‍ഷങ്ങളായി ചിറയ്ക്കകത്തെ വീട്ടില്‍ തനിച്ച് കഴിയുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവും മകളും മരിച്ചു. അയൽവാസികളോടൊന്നും അടുപ്പമില്ലാതെയാണ് സത്തായി ജീവിച്ചു പോരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :