വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 24 ജനുവരി 2021 (12:35 IST)
ഈ വർഷം ഫെബ്രുവരിയോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിയ്ക്കും. ഏഴ് ശതമാനം വർധനവാണ് ഉണ്ടാവുക.
വില വർധന നിലവിൽ വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെ വർധിയ്ക്കും. 2017 നവംബറിന് ശേഷം ആദ്യമായാണ് മദ്യത്തിന്റെ അടിസ്ഥാന വില വർധിപ്പിയ്കുന്നത്. സ്പിരിറ്റിന് വില വർധിച്ചതോടെ 11.6 ശതമാനം വില വർധനയാണ് മദ്യ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്.
പ്രമുഖ ബ്രാൻഡുകളുടെ പുതുക്കിയ വില ഇങ്ങനെ
ജവാൻ റം, ലിറ്റർ: 590 രൂപ, വർധിച്ചത് 30 രൂപ
ഹണിബീ ബ്രാൻഡി, ലിറ്റർ: 840 രൂപ, വർധിച്ചത് 70 രൂപ
ഓൾഡ് മങ്ക് ലെജന്റ്: 2,110 രൂപ, വർധിച്ചത് 90 രൂപ
മാൻഷൻ ഹൗസ് ബ്രാൻഡി: 1.020, വർധിച്ചത് 70 രൂപ
ഡാഡി വിൽസൺ റം, 500 മില്ലി: 430 രൂപ, വർധിച്ചത് 30 രൂപ
മക്ഡവൽ സെലിബ്രേഷൻ ലക്ഷ്വറി റം ലിറ്റർ: 1.020 വർധിച്ചത് 70 രൂപ
സ്മിർനോഫ് വോഡ്ക ലിറ്റർ: 1800 വർധിച്ചത് 70 രൂപ