യാത്രക്കാരോട് അപമര്യാദയായി പെരുമാറി: കണ്ടക്ടര്‍മാര്‍ക്ക് ആര്‍ ടി ഒയുടെ വക എട്ടിന്റെ പണി

യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയതായി ആര്‍.ടി.ഒ പി.എച്ച് സാദിഖലി അറിയിച്ചു.

kochi, rto, conductor കൊച്ചി, ആര്‍ ടി ഒ, കണ്ടക്ടര്‍
കൊച്ചി| Last Modified തിങ്കള്‍, 18 ജൂലൈ 2016 (14:23 IST)
യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയതായി ആര്‍.ടി.ഒ പി.എച്ച് സാദിഖലി അറിയിച്ചു. തൊടുപുഴ-എറണാകുളം, കോട്ടയം-എറണാകുളം, തുതിയൂര്‍-എറണാകുളം എന്നീ റൂട്ടുകളിലോടുന്ന മൂന്ന് സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാരുടെ ലൈസന്‍സാണ് അയോഗ്യമാക്കിയത്.

എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ അസ്സി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പി.ഇ റെന്‍ഷിദ്, ശ്രീനിവാസ ചിദംബരം, എസ്. സുനില്‍ എന്നിവര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

തുടര്‍ന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :