എല്‍ഐസിയുടെ പേരില്‍ തട്ടിപ്പ്: ദമ്പതികള്‍ കീഴടങ്ങി

തിരുവനന്തപുരം| vishnu| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:06 IST)
എസ്ഐസി യുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ദമ്പതികള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി. വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാച്ചിയോട് ബിനു വിശ്വംഭരന്‍ (38), ഭാര്യ ലക്ഷ്മി (32) എന്നിവരാണു കഴിഞ്ഞ ദിവസം മലയിങ്കീഴ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

മ്യൂച്വല്‍ ഫണ്ട്, സ്ഥിരം നിക്ഷേപം, പോളിസി പ്രീമിയം എന്നിങ്ങനെ ലക്ഷക്കണക്കിനു രൂപ നാട്ടുകാരില്‍ നിന്നു തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചുവന്ന പ്രതികള്‍ പണം തിരികെ ചോദിക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണു രക്ഷപ്പെട്ടിരുന്നത്. വിളപ്പില്‍ശാല, പേയാറ്റ് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.

ഇരുപതോളം പേരാണു പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. ഒളീവില്‍ കഴിയവേ പ്രതികള്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയാണുണ്ടായത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :