ചിന്നവീടിന് തുടക്കം മീശമാധവന്‍; കാവ്യയുമായുള്ള അടുപ്പം മഞ്ജുവിന് അറിയാമായിരുന്നു - ദിലീപിന്റെ വിവാഹ കഥകള്‍ വിവരിച്ച് ലിബര്‍ട്ടി ബഷീര്‍

കൊച്ചി, ശനി, 5 ഓഗസ്റ്റ് 2017 (14:56 IST)

  manju warrier , Liberty basheer , Dileep , Pulsar suni , kavya madhavan , meesamadhavan , യുവനടി , സിനിമ , പള്‍സര്‍ സുനി , ദിലീപ് , മഞ്ജു വാര്യര്‍ , മഞ്ജു , ലിബര്‍ട്ടി ബഷീര്‍ , കാവ്യ മാധവന്‍ , മീശമാധവന്‍ ,  ചിന്നവീട്
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരിക്കെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍.

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഞാന്‍ ഉള്‍പ്പെടയുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതുസംബന്ധിച്ച് എല്ലാ വിവരങ്ങളും അറിയാം. മഞ്ജു വാര്യരെ വിവാഹം ചെയ്‌ത ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പുറത്തറിയുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മഞ്ജുവിന് ദിലീപിന്റെ വീട്ടുകാരില്‍ നിന്ന് മോശമായ അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പൊട്ടലും ചീറ്റലുകളും പതിവായി. ഒരു സ്വാതന്ത്ര്യവും അവിടെ നിന്നും ആ കുട്ടിക്ക് ലഭിച്ചില്ല. പ്രശ്‌നങ്ങള്‍ നിരവധിയുണ്ടായിരുന്നപ്പോഴും തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു പിടിച്ചു നിന്നത്. എന്നാല്‍ ഈ സമയത്തൊന്നും ദിലീപ് അങ്ങനെയല്ലാ പെരുമാറിയിരുന്നതെന്നും മഞ്ജു തന്നെ നേരിട്ട് പറഞ്ഞിരിന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

മീശമാധവന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കാവ്യ മാധവനുമായി ദിലീപ് അടുക്കുന്നത്. പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടന്നു. ഈ ബന്ധം മഞ്ജുവിന് അറിയാമായിരുന്നു. തനിക്കെതിരേ ആക്ഷേപം ഉന്നയിച്ചപ്പോഴും ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടാതിരുന്നത് വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ട എന്ന തന്റെ  മര്യാദ കൊണ്ടാണെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തിയേറ്റര്‍ സമരം സജീവമായി നില്‍ക്കുന്ന സമയത്ത് ലിബര്‍ട്ടി ബഷീര്‍ മൂന്നു പ്രാവശ്യം വിവാഹം കഴിച്ചതിനെ പരിഹസിച്ച് ദിലീപ് സംസാരിച്ചിരുന്നു. “മൂന്ന് ഭാര്യമാരെ വെച്ചു കൊണ്ടിരിക്കുന്നയാള്‍” എന്നാണ് ബഷീറിനെ ദിലീപ് വിളിച്ചത്.  എന്തായാലും മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാവരേയും താന്‍ നന്നായി നോക്കുന്നുണ്ട്, മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല താന്‍ വിവാഹം കഴിച്ചതെന്നും ബഷീര്‍ ഇപ്പോള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
യുവനടി സിനിമ പള്‍സര്‍ സുനി ദിലീപ് മഞ്ജു വാര്യര്‍ മഞ്ജു ലിബര്‍ട്ടി ബഷീര്‍ കാവ്യ മാധവന്‍ മീശമാധവന്‍ ചിന്നവീട് Dileep Meesamadhavan Kavya Madhavan Liberty Basheer Manju Warrier Pulsar Suni

വാര്‍ത്ത

news

ആക്ഷന്‍ ഹീറോ അച്ഛന്‍! അച്ഛാ നിങ്ങളു മാസ്സ് ആണ്, വെറും മാസ്സ് അല്ല മരണമാസ്സ് - മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പൊലീസുകാരുടെ ജീവിതം പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകില്ല. നിരവധി കുറ്റവാളികളെ ...

news

ദിലീപ് ചെറിയമീന്‍, വമ്പന്‍ സ്രാവ് കുടുങ്ങി? - ഞെട്ടിക്കുന്ന അറസ്റ്റ് ഉടന്‍ തന്നെ

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നടന്‍ സിദ്ദിഖ് ആണെന്ന് പള്‍സര്‍ സുനി ...