മഞ്ജു വാര്യരുടെ സഹോദരീ സ്നേഹത്തെ കാവ്യ മുതലെടുത്തു - ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍

മമ്മൂട്ടി ഇടപെട്ടില്ല, അതുകൊണ്ട് ദിലീപ് അറസ്റ്റിലായി! - ലിബര്‍ട്ടി ബഷീര്‍

aparna| Last Modified ബുധന്‍, 12 ജൂലൈ 2017 (09:22 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ ഈ കേസില്‍ ദിലീപ് അറസ്റ്റിലാകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഇക്കാര്യം നടി ആക്രമിക്കപ്പെട്ട സമയത്ത് തന്നെ താന്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

നടി മഞ്ജു വാര്യരുടെ സഹോദരീ സ്നേഹത്തെ കാവ്യാ മാധവന്‍ മുതലെടുക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. ദിലീപിന് എല്ലാ സംഘടനകളിലും അംഗത്വം ഉണ്ട്. അതിലെല്ലാം തന്റേതായ നിലപാടുകള്‍ മാത്രമാണ് അയാള്‍ നടപ്പിലാക്കിയിരുന്നതെന്നും ദിലീപിന് കിട്ടേണ്ടത് തന്നെയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :