'ലിയോ, ലീവ് അസ് നോട്ട്'; മെസ്സിയോടുള്ള സ്‌നേഹത്തിന്റെ ദൃശ്യാവിഷ്കാരം

ഒരു പതിനൊന്ന് വയസ്സുകാരന്റെ മെസ്സിയോടുള്ള സ്‌നേഹത്തിലൂടെ ആ വേദനയെ ദൃശ്യവത്കരിച്ചിരിച്ച് ഒരു കൂട്ടം ടെക്കി സുഹൃത്തുക്കള്‍.

lionel messi,  retirement, short film  ലിയോണല്‍ മെസി, വിരമിക്കുക, ഹ്രസ്വചിത്രം
സജിത്ത്| Last Modified ബുധന്‍, 27 ജൂലൈ 2016 (18:00 IST)
മെസ്സി വിരമിച്ചെന്ന സത്യം ഇപ്പോളും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഒരു പതിനൊന്ന് വയസ്സുകാരന്റെ മെസ്സിയോടുള്ള സ്‌നേഹത്തിലൂടെ ആ വേദനയെ ദൃശ്യവത്കരിച്ചിരിച്ച് ഒരു കൂട്ടം ടെക്കി സുഹൃത്തുക്കള്‍. 'ലിയോ, ലീവ് അസ് നോട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിലൂടെ മെസ്സിയോട് കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെടുകയാണ് ഇവര്‍.

കളിക്കളത്തില്‍ മെസ്സിയുടെ പത്താം നമ്പര്‍ ജേഴ്‌സി അച്ഛന്‍ വാങ്ങിക്കൊണ്ടു വരുമെന്ന പ്രതീക്ഷയില്‍ ഗെയ്റ്റിലേക്ക് നോക്കിയിരിക്കുന്ന പതിനൊന്ന് വയസ്സുകാരനും ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും അവന്റെ അമ്മയുമാണ് ഈ ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങള്‍.

ക്രിയേറ്റീവ് വീഡിയോഗ്രാഫി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന സ്മികേശും സുഹൃത്തുക്കളുമാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. സദറുല്‍ ഫിറോസ് നിര്‍മ്മിച്ച ഈ ചിത്രം ഷിജുവും വൈശാഖും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :