പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കില്ല, വിവാദങ്ങൾ അടിസ്ഥാനരഹിതം; സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ - എ​ക്സൈ​സ് മ​ന്ത്രി

പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കില്ല, വിവാദങ്ങൾ അടിസ്ഥാനരഹിതം; സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ - എ​ക്സൈ​സ് മ​ന്ത്രി

  tp ramakrishnan , LDF , liquor policy , suprem court , bar , മ​ദ്യ​ശാ​ല​ക​ൾ , സുപ്രീംകോടതി , ടിപി രാ​മ​കൃ​ഷ്ണ​ൻ , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 18 മാര്‍ച്ച് 2018 (16:18 IST)
സം​സ്ഥാ​ന​ത്ത് പു​തി​യ തു​റ​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടിപി രാ​മ​കൃ​ഷ്ണ​ൻ. ഇത് സംബന്ധിച്ച വിവാദങ്ങൾ അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതി വിധിയേത്തുടർന്നു പൂട്ടിപ്പോയ കള്ളുഷാപ്പുകൾ മാത്രം തുറക്കാനാണ് അനുമതി. പുതിയ ബാറുകൾക്കുള്ള അപേക്ഷ വന്നാൽ അപ്പോൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഇതിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. പൊ​തു​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​ത്. കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

മദ്യവർജ്ജനം തന്നെയാണു സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകൾ ഇപ്പോഴില്ല. ഈ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

121 ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും മൂ​ന്ന് സൈ​നി​ക കാ​ന്‍റി​നു​ക​ൾ 499 ക​ള്ളു​ഷാ​പ്പു​ക​ളു​മാ​ണ് പു​തി​യ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ക്കു​ന്ന​ത്. ഷാ​പ്പു​ക​ൾ അ​ട​ച്ച​തോ​ടെ 12,100 പേ​ർ​ക്കാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളി​ലെ 7,500 ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :