മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോട് വിധേയത്തം, സ്ഥാനമൊഴിഞ്ഞാൽ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞ് നോക്കില്ല: കെ മുരളീധരൻ

തിരുവനന്തപുരം, തിങ്കള്‍, 6 ഫെബ്രുവരി 2017 (10:40 IST)

Widgets Magazine

മുഖ്യമന്ത്രി പിണ‌റായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ മുര‌ളീധരൻ. ലോ അക്കാദമി വിഷയത്തിലേക്ക് കെ കരുണാകരനെ വലിച്ചിഴച്ചത് ഒട്ടും ശരിയായില്ല. കരുണാകരൻ ഇപ്പോഴും കേ‌രള ജനതയുടെ ഇഷ്ട നേതാവാണെന്ന് മുരളീധരൻ വ്യക്തമാക്കുന്നു.
 
മുഖ്യമന്ത്രിക്ക് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരോടുള്ള വിധേയത്തമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നിൽ. ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് താൻ യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനമൊഴിഞ്ഞാൽ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ മുരളീധരന്റെ നിരാഹാരത്തെ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്. കരുണാകരന്‍ കൊടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ മകന്‍ സത്യഗ്രഹമിരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നാണ് പിണറായി പറഞ്ഞത്. അച്ഛനെതിരെ പല ഘട്ടത്തിലും രംഗത്തിറങ്ങിയിട്ടുള്ള ആളാണ് മകന്‍. അവരൊക്കെ ആത്മാവില്‍ വിശ്വസിക്കന്നവരാണല്ലോ. താന്‍  ഇവിടെയെത്തിയിട്ടും മകന്‍ വെറുതെവിടുന്നില്ലല്ലോ എന്ന് അച്ഛന്‍ ചിന്തിക്കുന്നുണ്ടാകുമെന്നും പിണറായി പരിഹസിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എസ് എഫ് ഐ ഒറ്റുകാർ; സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് ജനയുഗം മുഖപത്രം

ലോ അക്കാദമി വിഷയത്തിൽ ബി ജെ പിയും കോൺഗ്രസും സി പി എയും ഒന്നിച്ചപ്പോൾ ...

news

പ്രസംഗം നിർത്താൻ സംഘാടകർ, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയൻ; മണി അനുസ്മരണത്തിൽ നടന്നത് നാടകീയ രംഗങ്ങൾ

മുഖ്യപ്രഭാഷണം നടത്തവേ സംവിധായകൻ വിനയനോട് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. ...

news

ആയിരങ്ങ‌ൾ സാക്ഷി; കലക്ടർ കടലിലേക്ക് എടുത്തുചാടി, അന്തംവി‌ട്ട് ജനങ്ങൾ!

കണ്ണൂരിന്റെ കലക്ടർ കടലിലേക്ക് എടുത്തുചാടിയപ്പോൾ കടപ്പുറത്തുണ്ടായിരുന്ന ജനങ്ങൾ ഒന്ന് ...

news

ലോ അക്കാദമി ഇപ്പോൾ തുറക്കില്ല, ഇനിയെന്ന് എന്ന് പറയാനുമാകില്ല!

ലോ അക്കാദമി വിഷയം വഷളായതിനെ തുടർന്ന് ക്ലാസുകൾ അനിശ്ചിതകാലത്തേക്കു നീട്ടി. ഇന്നു ...

Widgets Magazine