മലപ്പുറത്തും പാലക്കാടും കണ്ണൂരും വീണ്ടും ഉരുള്‍പൊട്ടല്‍; പാലങ്ങള്‍ ഒലിച്ചു പോയി - എങ്ങും ആളപായമില്ല

മലപ്പുറത്തും പാലക്കാടും കണ്ണൂരും വീണ്ടും ഉരുള്‍പൊട്ടല്‍; പാലങ്ങള്‍ ഒലിച്ചു പോയി - എങ്ങും ആളപായമില്ല

  land slide , kerala , rain , മഴ , ഉരുള്‍ പൊട്ടല്‍ , വെള്ളപ്പൊക്കം
പാലക്കാട്| jibin| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (19:34 IST)
ശമിച്ചതിന് പിന്നാലെ വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍.
മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

അപകടസാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ ഒരിടത്തും ആളപായമില്ല.

മലപ്പുറം നിലമ്പൂരില്‍ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നിലമ്പൂര്‍ ആഢ്യന്‍പാറയിലും മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി.

മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിലാണ് മറ്റൊരു ഉരുള്‍പൊട്ടിയത്. മേഖലയില്‍ ഇന്നു രാവിലെ മുതല്‍ ശക്തമായ മഴ ഇടവിട്ട് പെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :