ഭൂമി പതിച്ചു നല്‍കല്‍; നടപടി ക്രമങ്ങൾ പാലിച്ചാണ് കാര്യങ്ങൾ ചെയ്‌തത്- മുഖ്യമന്ത്രി

   ഉമ്മൻചാണ്ടി , സര്‍ക്കാര്‍ ഭൂമി , ഭൂമി പതിച്ചു നല്‍കല്‍ , കെപിസിസി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (13:37 IST)
സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി റവന്യൂ വകുപ്പിന്റെ വിജ്ഞാപനം പെട്ടെന്ന് കൈക്കൊണ്ടതല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ മുതൽ ഉയർന്നുവന്ന ആവശ്യമാണ്. തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവർക്കാണ് ഭൂമി പതിച്ചു നൽകുന്നത്. നടപടി ക്രമങ്ങൾ പാലിച്ചാണ് കാര്യങ്ങൾ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി പതിക്കൽ നിയമഭേദഗതി വിഷയത്തില്‍ നടപടി ക്രമങ്ങൾ പാലിച്ചാണ് കാര്യങ്ങൾ സ്വീകരിച്ചത്. കാലാകാലങ്ങളായി സർക്കാരുകൾ തുടർന്ന് വരുന്ന നയമാണ് ഈ സർക്കാരും തുടരുന്നത്. വരുമാന പരിധി ഒഴിവാക്കണമെന്നുള്ളതും സർക്കാരിന്റെ നയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, നിയമഭേദഗതി സംബന്ധിച്ച് കെപിസിസി സർക്കാരിനോട് വിശദീകരണം തേടി. പ്രസിഡന്റ് വിഎം സുധീരൻ മന്ത്രി അടൂർ പ്രകാശുമായി സംസാരിച്ചു. ഏതു സാഹചര്യത്തിലാണ് നിയമഭേദഗതിയെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിലെ നിയമസാധുത എന്താണെന്നും സുധീരൻ ചോദിച്ചു.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയാണ് റവന്യൂ വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നത്.
മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നുവരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് സര്‍ക്കാര്‍ ഇത് ഇറക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്. ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതിയും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :