ചന്ദന കടത്തുകാരന്‍ ‘കുട്ടിവീരപ്പന്‍‘ വനപാലകരുടെ പിടിയില്‍

മറയൂര്‍:| Last Updated: വെള്ളി, 25 ജൂലൈ 2014 (13:49 IST)
ചന്ദനകൊള്ളക്കാരനായ ‘കുട്ടി വീരപ്പന്‍‘ അറസ്റ്റില്‍. കുട്ടിവീരപ്പന്‍ എന്നറിയപ്പെടുന്ന കരിമണ്‍തുറ സ്വദേശി ലക്ഷ്‌മണിനെയാണ് ഡെപ്യൂട്ടി റേഞ്ചര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


ഇയാളില്‍ നിന്ന് പിടികൂടിയത്‌. നാല്‍പതു കിലോഗ്രാം ചന്ദനവും
ഒരു തോക്കും വെടിയുണ്ടകളും വനപാലകര്‍ പിടിച്ചെടുത്തു.കഴിഞ്ഞ വര്‍ഷം ആനമല ടൈഗര്‍ റിസര്‍വില്‍ കടുവകളുടെ എണ്ണമെടുക്കാനായി സ്ഥാപിച്ചിരുന്ന ക്യാമറയില്‍ തോക്കുമയി നീങ്ങുന്ന കുട്ടിവീരപ്പന്റേയും സംഘാംഗങ്ങളേയും ദൃശ്യങ്ങള്‍ വനപാലകര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍
ലക്ഷ്‌മണാണെന്ന് വിവരം ലഭിക്കുന്നത്.തമിഴ്‌നാട്‌ വനം വകൂപ്പ്‌ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിവീരപ്പനെ കാന്തല്ലൂര്‍ റേഞ്ചിലെ വണ്ണാന്തുറ റിസര്‍വില്‍ നിന്നു പിടികൂടിയത്.

ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ് മറയൂര്‍ ഡിവിഷനില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകള്‍ നിലവിലുണ്ട്. തമിഴ് നാട്ടിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.ഇയാളെ ദേവികുളം കോടതിയില്‍ ഹാജരാക്കി















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :