കുതിരാൻ തുരങ്കത്തിന്റെ മുകൾവശം ഇടിഞ്ഞു വീണു

പട്ടിക്കാട്| Sumeesh| Last Updated: ബുധന്‍, 8 ഓഗസ്റ്റ് 2018 (14:10 IST)
കുതിരാന്‍ തുരങ്കപാതയുടെ മുകള്‍വശം കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുവീണു വീണു. ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്തെ കവാടത്തിന് മുകള്‍വശത്ത് ഷോട്ട്ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. ഏകദേശം പണി പൂർത്തിയായ ആദ്യ തുരങ്കത്തിന്റെ മുകൾവശമാണ് ഇടിഞ്ഞു വീണത്.

ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയാൻ തുടങ്ങിയത് ഷോട്ട്ക്രീറ്റ് ചെയ്ത ഈ ഭാഗത്ത് അധികം ഉറപ്പില്ലാത്ത മണ്ണാണ് ഉള്ളത്. വനഭൂമിയായതിനാല്‍ ഇതിനു ഉകളിൽ ധാരാളം മരങ്ങളുമുണ്ട്.

തുരങ്കത്തിനു മുകളിൽ ഇരുവശത്തേക്കുമാ‍യി വെള്ളം ഒഴുക്കുന്നതിനുവേണ്ടി കാച്ച്‌ വാട്ടര്‍ ഡ്രൈനേജ് നിര്‍മ്മിക്കുന്നതിനായി വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണ കമ്പനിയായ പ്രഗതി ഗ്രൂപ്പ് കെഎംസിക്ക് കത്ത് നല്‍കിയിരുന്നത്. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന.

എന്നാല്‍ ഇക്കാര്യത്തിൽ ഇതുവരെയായിട്ടും വനംവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഈ ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രഗതി ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :