ഇപി വന്നതോടെ വകുപ്പ് തെറിച്ചു; പ്രതികരണവുമായി മന്ത്രി ജലീൽ രംഗത്ത്

തിരുവനന്തപുരം, വെള്ളി, 10 ഓഗസ്റ്റ് 2018 (19:36 IST)

 kt jaleel , ep jayarajan , cabinet , pinarayi vijayan , ഇപി ജയരാജന്‍ , പിണറായി വിജയന്‍ , എസി മൊയ്തീൻ , കെടി ജലീല്‍

ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ച ഇപി ജയരാജന്‍ പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് വ്യക്തമായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതോടെ ദിവസങ്ങള്‍ നീണ്ട ആശങ്കയ്‌ക്ക് വിരാമമായി.

ഇപി മടങ്ങി വരുന്നതോടെ നിലവിൽ കൈകാര്യം ചെയ്യുന്ന വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാകും ജയരാജന് നല്‍കും. പകരം കെടി ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് മൊയ്തീന് നൽകും. കെടി ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് തീർത്ഥാടനം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാകും നൽകുക.

അതേസമയം, വകുപ്പ് മാറിയത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് ജലീല്‍ വ്യക്തമാക്കി. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും പൂർണ സന്തോഷത്തോടെ ഏറ്റെടുക്കും.

തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിച്ചു. തദ്ദേശവകുപ്പ് ഏകീകരണം അവസാനഘട്ടത്തിലെത്തി. ചരിത്രത്തിൽ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിനു മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാൻ കഴിഞ്ഞുവെന്നും ജലീൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയം: കൊച്ചിയിൽ എ ടി എമ്മുകൾ പൂട്ടിയേക്കും

സംസ്ഥാനത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കം രൂക്ഷമയതോടെ എറണാകുളം ജില്ലയില എ ടി എമ്മുകളും ബാങ്ക് ...

news

ദുരന്തം നേരിടാന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനം കടുത്ത കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ...

news

കേരളത്തെ വിഴുങ്ങി പ്രളയം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം - സ്വാതന്ത്ര്യദിന സല്‍ക്കാരം ഗവര്‍ണര്‍ റദ്ദാക്കി

ദുരിതം വിതച്ച് കനത്ത മഴയും പ്രളയും തുടരവെ കേരളത്തെ നിരാശപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ...

news

മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മഴക്കെടുതി സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകൾ ...

Widgets Magazine