കെഎസ്‌ആര്‍ടിസിയില്‍ നിന്ന് കാക്കി പടിയിറങ്ങുന്നു

കാച്ചി| VISHNU N L| Last Modified ബുധന്‍, 1 ജൂലൈ 2015 (14:40 IST)
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ സമൂലമായ മാറ്റം. ജീവനക്കാര്‍ പൊതുവേ ഉപയോഗിക്കുന്ന കാക്കി യൂണിഫോമിനു പകരം യൂണിഫോമിലാകും ഇനി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ബസില്‍ എത്തുക.

പുരുഷന്മാരായ കണ്ടക്‌ടര്‍മാരും ഡ്രൈവര്‍മാരും കാക്കിക്ക്‌ പകരം കടും നീല പാന്റ്‌സും ആകാശ നീല ഷര്‍ട്ടും ധരിക്കും. ഷര്‍ട്ടിന്‌ മുകളില്‍ കെഎസ്‌ആര്‍ടിസിയുടെ മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. ഇതേ നിറത്തിലുള്ള ചുരിദാറായിരിക്കും സ്‌ത്രീകളുടെ വേഷം.

ഇവര്‍ക്ക് മാത്രമല്ല സുരക്ഷാജീവനക്കാര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും വേഷത്തില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സ്‌റ്റേഷന്‍ മാസ്‌റ്ററുടെയും, വെഹിക്കിള്‍ സൂപ്പര്‍വൈസറുടെയും യൂണിഫോം ക്രീം നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പ്ലാന്‍സുമായിരിക്കും. എല്ലാ സംഘടനകളുടെയും സമ്മതത്തോടെയാണ്‌ ഈ നിറം മാറ്റം.

എന്നാല്‍ സമ്മിശ്ര പ്രതികരണമാണ്‌ നിലറം മാറ്റത്തെക്കുറിച്ചുള്ളത്‌. ദീര്‍ഘദൂര സര്‍വീസുകളില്‍ പോകുമ്പോള്‍ കണ്ടക്‌ടര്‍ മാരുടെ പുതിയ വേഷത്തില്‍ അഴുക്ക്‌ പടിക്കാന്‍ കാരണമാകുമെന്ന്‌ ചിലര്‍ പറഞ്ഞു. കൂടുതല്‍ ജീവനക്കാരും വേഷമാറ്റത്തില്‍ സംതൃപ്‌തരാണെന്നാണ്‌ റിപ്പോര്‍ട്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :