കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

തിരുവനന്തപുരം| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (11:18 IST)
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് വേണ്ടി സെസ് ഏര്‍പ്പെടുത്തുന്നതിനാലാണ് യാത്രാ നിരക്ക് കൂടുക. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച്ച അര്‍ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും.

15 രൂപയ്ക്ക് മുകളിലേക്കുള്ള ടിക്കറ്റുകളിലാണ് ഒരു രൂപ മുതല്‍ വര്‍ധന വരുന്നത്. 15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയാണ് അധികം നല്‍കേണ്ടി വരും. 25 മുതല്‍ 49 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും ന50-74 രൂപയുടെ ടിക്കറ്റുകള്‍ക്ക് മൂന്നു രൂപയും അധികം നല്‍കേണ്ടിവരും.


75-99 രൂപയുടെ ടിക്കറ്റുകള്‍ക്ക് നാലു രൂപയും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 10 രൂപയും അധികമായി നല്‍കണം. പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്നതിനുവേണ്ടിയാണ്
ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :