ഒത്തുതീർപ്പ് അംഗീകരിക്കില്ല; സ​മ​രം തു​ട​രു​മെ​ന്ന് ഒ​രു വി​ഭാ​ഗം കെഎസ്ആര്‍ടിസി ജീ​വ​ന​ക്കാ​ർ

ഒത്തുതീർപ്പ് അംഗീകരിക്കില്ല; സമരം തുടരുമെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ

  KSRTC , Mechanical staffs , LDF government , Bus service , Thomas chandy , തോ​മ​സ് ചാ​ണ്ടി​ , കെഎസ്ആര്‍ടിസി , മെ​ക്കാ​നി​ക്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ , രാ​ജ​മാ​ണി​ക്യം , തൊഴിലാളികള്‍
തി​രു​വ​ന​ന്ത​പു​രം| jibin| Last Updated: ചൊവ്വ, 2 മെയ് 2017 (20:25 IST)
കെഎസ്ആര്‍ടിസി ന​ട​ത്തി വ​ന്ന സ​മ​രം തു​ട​രു​മെ​ന്ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ. യൂണിയൻ പ്രതിനിധികൾ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​മാ​യി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്നും​ പുതിയ ഷിഫ്​റ്റ്​ സ​മ്പ്രദായം സ്വീകാര്യ​മല്ലെന്നും ജീവനക്കാർ നിലപാടെടുത്തു.​

കെഎസ്ആര്‍ടിസി മെ​ക്കാ​നി​ക്ക​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം മ​ന്ത്രി​യു​മാ​യു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി സ​മ​രം തു​ട​ർ​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എം​ഡി രാ​ജ​മാ​ണി​ക്യം വ്യക്തമാക്കി. പി​രി​ച്ചു​വി​ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു സ​ർ​ക്കാ​ർ ക​ട​ക്കു​മെ​ന്ന് എം​ഡി സ​മ​രം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാവിലെ ഗതാഗതമന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടർന്നു സമരം പിൻവലിക്കാൻ ധാരണയായിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം തൊഴിലാളികള്‍ ധാ​ര​ണ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതല്‍ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. സമരം തീരാതിരുന്നാൽ ഫിറ്റ്​നെസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കാതെ ബസുകൾ നിരത്തി​ലിറക്കാൻ കഴിയാതെ കടുത്ത പ്രതിസന്ധിയിയിലാവും കെഎസ്​ആർടിസി.

അറ്റകുറ്റപ്പണി ഏറ്റവും കൂടുതൽ നടക്കുന്ന രാത്രിസമയത്ത് കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാത്രിസമയത്താണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതുകൊണ്ടു പകലുള്ള രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയുണ്ടാകുകയുമില്ല.


അതേസമയം, ജോലി കൂടുതലുള്ള രാത്രിയിലാവട്ടെ ആവശ്യത്തിന് ജോലിക്കാരുമില്ല. ഈ ഒരു പ്രശ്നം പരിഹരിക്കാനാണ് ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമായിരിക്കും പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതൽ പിറ്റേന്ന് ആറുവരെ കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്താനും സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :