കെഎസ്​ആർടിസി അഞ്ഞൂറ് സിഎൻജി ബസുകൾ വാങ്ങും; ജർമൻ ധനകാര്യ സ്ഥാപനവുമായി കരാർ ഒപ്പുവെച്ചു

സി എൻ ജി ബസുകൾ വാങ്ങാൻ കെ എസ് ​ആർ ടി സിക്ക്​ 560 കോടിയുടെ വായ്​പ

ksrtc, cng, ksw കെ എസ് ​ആർ ടി സി, സി എൻ ജി, കെ എസ്​ ഡബ്ല്യു
സജിത്ത്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (18:09 IST)
അഞ്ഞൂറ് സി എൻ ജി ബസുകൾ വാങ്ങാൻ കെ എസ് ​ആർ ടി സിയുടെ നിയന്ത്രണത്തിലുള്ള കെ യു ആർ ടി സിക്ക് 560 കോടി രൂപ വായ്പ അനുവദിച്ചു. ജർമൻ ധനകാര്യ സ്ഥാപനമായ കെ എസ്​ ഡബ്ല്യുവാണ് വായ്പ അനുവദിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി മാനേജിങ്​ ഡയറക്​ടർ ആൻറണി ചാക്കോ ധനകാര്യ സ്ഥാപനവുമായി കൊച്ചിയിൽ കരാർ ഒപ്പുവെച്ചു.

കഴിഞ്ഞ രണ്ട്​ വർഷക്കാലമായി ഇക്കാര്യം സംബന്ധിച്ച്​ ഇരു സ്​ഥാപനങ്ങളും ചർച്ച നടത്തി വന്നിരുന്നു. ആദ്യ ഘട്ടത്തിൽ 100 സി എൻ ജി ബസുകളാണ് കെ എസ്​ ആർ ടി സി നിരത്തിലിറക്കുക. കൊച്ചി നഗരത്തിന്​ പുറമെ അങ്കമാലി, പെരുമ്പാവൂർ, മട്ടാഞ്ചേരി, തൃപ്പുണ്ണിത്തുറ, ഫോർട്ടുകൊച്ചി, പറവൂർ, ആലുവ എന്നീ പ്രദേശങ്ങളിലും ഈ ബസുകൾ സർവീസ്​ നടത്തും. ​​



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :