കെഎസ്‌ആര്‍ടിസി ബസ് ചാര്‍ജ് മാര്‍ച്ച് ഒന്നുമുതല്‍ ഒരു രൂപ കുറയ്ക്കും

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 11 ഫെബ്രുവരി 2016 (08:25 IST)
സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസ് ചാര്‍ജ് കുറയ്ക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസ് ചാര്‍ജ് ആണ് ഒരു രൂപ കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് ആറു രൂപയാകും. നിലവില്‍ ഏഴു രൂപയായിരുന്നു ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക്.

ഓര്‍ഡിനറി ബസുകളിലെ മറ്റ് എല്ലാ ടിക്കറ്റുകളിലും ഒരു രൂപയുടെ
കുറവ് വരുത്തും. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് തുടങ്ങി മറ്റ് സര്‍വ്വീസുകളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

സ്വകാര്യ ഓര്‍ഡിനറി ബസുകളിലെ നിരക്ക് കുറക്കാന്‍ ബസുടമകളുമായി ഉടന്‍ ചര്‍ച്ച നടത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :