മഴ വന്നില്ലെങ്കിൽ കരണ്ട് പോകും !

Last Modified ശനി, 3 ഓഗസ്റ്റ് 2019 (18:39 IST)
തിരുവനന്തപുരം: ആവശ്യമായ ലഭിച്ചല്ലെങ്കിൽ ഈ മാസം 16 മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുമെന്ന് കെഎസ്ഇ‌ബി 16ന് ചേരുന്ന കെഎസ്ഇബി ബോർഡ് യോഗത്തിലയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ഈമാസം 31വരെ ലോഡ്‌ ഷെഡിങ് വേണ്ടിവരില്ല എന്നാണ് കെഎസ്ഇ‌ബി വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് പെട്ടന്ന് മഴ നിന്നതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ആഗസ്റ്റ് 16ന് ഇടയിൽ ആവശ്യമായ മഴ ലഭിച്ചില്ലെങ്കിൽ ഡാമുകളിലെ ജലനിരപ്പ് കുറയും എന്നതിനാലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :