തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍: വി‌എസ്

Last Updated: ശനി, 27 ഡിസം‌ബര്‍ 2014 (14:07 IST)
പി കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സിപിഎം നിലപാട് തള്ളി വിഎസ്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് പൊലീസ് പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ലെന്ന് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. പൊലീസ് റിപ്പോര്‍ട്ട് പാര്‍ട്ടി അവജ്ഞയോടെ തള്ളണമായിരുന്നുവെന്നും വി എസ് പറഞ്ഞു.

കൃഷ്ണപിള്ള സ്മാരം ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചെന്നിത്തല കൂടി ചേര്‍ന്നുകൊണ്ടുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും വിഎസ് ആരോപിച്ചു. തന്തയെയും തള്ളയെയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും വിഎസ് ആലപ്പുഴയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് മുഹമ്മയിലെ കൃഷ്ണപിള്ള സ്മാരം തീ വച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ വി.എസിന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ബി ചന്ദ്രനടക്കം അഞ്ചു പേരെ പ്രതിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയ ലതീഷിന് കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :