കെപിസിസി നേതൃയോഗം; മുരളീധരനും സുധീരനും ക്ഷണമില്ല, പുറത്താക്കിയതിന് ന്യായീകരണവുമായി കോൺഗ്രസ്സ്

കെപിസിസി നേതൃയോഗം; മുരളീധരനും സുധീരനും ക്ഷണമില്ല

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 28 ജൂണ്‍ 2018 (08:24 IST)
നാളെ നടക്കുന്ന കെപിസിസി നേതൃയോഗത്തിലേക്ക് മുന്‍ കെ പി സി സി അധ്യക്ഷന്മാരായ വി എം സുധീരനും കെ മുരളീധരനും ക്ഷണമില്ല. കെ പി സി സി ഭാരവാഹികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തിലേക്കാണ് ഇരുവർക്കും ക്ഷണമില്ലാത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചതെന്നും അതിനാലാണ് വിഎം സുധീരനെയും കെ മുരളീധരനും ക്ഷണിക്കാത്തതെന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം. ഇതുവരെയുള്ള പതിവനുസരിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഫോറങ്ങളിലും അംഗങ്ങളാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കാനും സംസാരിക്കാനും അവകാശവുമുണ്ട്.

എന്നാൽ നാളെ നടക്കുന്ന കെ പി സി സി ഭാരവാഹികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തിൽ വി എം സുധീരനും കെ മുരളീധരനും ക്ഷണമില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :