'പ്രശ്‌നങ്ങളെല്ലാം വളരെ നിസ്സാരമാണ്, ഇതൊന്നും അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല': കെപിഎസി ലളിത

'പ്രശ്‌നങ്ങളെല്ലാം വളരെ നിസ്സാരമാണ്, ഇതൊന്നും അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല': കെപിഎസി ലളിത

കൊച്ചി| Rijisha M.| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:35 IST)
മലയാള സിനിമയിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾ അനാവശ്യമാണെന്ന് കെ പി എ സി ലളിത. നടിമാരെന്ന് വിളിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്? സംഘടനയിൽ നിന്ന് പുറത്ത് പോയവരെ തിരിച്ചെടുക്കണമെങ്കിൽ നടിമാർ വന്ന് മാപ്പ് പറയണമെന്നും കൊച്ചിയില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'സംഘടനയിൽ പറയേണ്ടത് അവിടെ പറയണം, മറ്റ് സ്ഥലങ്ങളിൽ പോയി സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസി ലളിത പറഞ്ഞു. ഈ പ്രശ്‌നങ്ങൾ ഒന്നുംതന്നെ അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. സംഘടനയ്ക്കുള്ളിൽ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനമാണ്' - കെപിഎസി ലളിത പറഞ്ഞു.

എന്തെങ്കിലും ഒരു പ്രശ്‌നം കിട്ടിയാൽ കൈകൊട്ടി ചിരിക്കാൻ നോക്കിയിരിക്കുന്നവരാണ് എല്ലാവരും. ഈ പ്രശ്‌നങ്ങൾ എല്ലാവരും കൂടിയിരുന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച് വളരെ നല്ല രീതിയില്‍ നടന്നു പോവുന്ന ഒന്നാണ് അമ്മയെന്നും ലളിത പറഞ്ഞു. സംഘടനയിൽ നടക്കുന്ന കാര്യമൊന്നും പുറത്തു പറയാൻ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാൽ എല്ലാവർക്കും തിരിച്ച് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :